‘തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നു’; സാബു എം.ജേക്കബ്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം നിഷേധിക്കുകയാണെന്നും സാബു എം.ജേക്കബ് പറഞ്ഞു.

കേരളത്തിനെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നതും അനധികൃതമായി പേര് ചേർക്കുന്നതും സിപിഐഎമ്മാണ്. കാരണം അവരുടെ ഉദ്യോഗസ്ഥന്മാരാണ്. സിപിഐഎമ്മിന്റെ ചൊൽപ്പടിക്ക് നിന്നിട്ട് അവര് പറയുന്ന രീതിയിൽ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. പല മണ്ഡലത്തിലും ട്വന്റി ട്വന്റി പ്രവർത്തകരുടെ വോട്ട് എടുത്തുകളഞ്ഞു. എന്നിട്ട് മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് സാബു എം.ജേക്കബ് പറഞ്ഞു.

ആരാണോ ഭരിക്കുന്നത് അവർ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് അവർക്ക് ആവശ്യമുള്ളവരുടെ വോട്ട് ചേർക്കുന്നു. കള്ളവോട്ട് ചേർക്കുന്നു. അർഹതപ്പട്ടെവരുടെ വോട്ട് എടുത്തുകളയുന്നുവെന്ന് സാബു എം ജേക്കബ് പറഞ്ഞു. അറുപതോളം ട്വന്റി ട്വന്റി പ്രവർത്തകരുടെ വോട്ടാണ് സിപിഐഎം വെട്ടിയതെന്നാണ് സാബു ആരോപിക്കുന്നത്. കേരളത്തിൽ ട്വന്റി ട്വന്റി പാർട്ടി വളരുന്നതിന് സിപിഐഎമ്മിന് ഭയമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിനെ മുൻനിർത്തി വോട്ടർ പട്ടികയിൽ നിന്ന് ട്വന്റി ട്വന്റി പ്രവർത്തകരുടെ പേരുകൾ വെട്ടയിതെന്ന് സാബു പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*