ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌

ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു. ഒരു തെളിവുകളും ശേഖരിക്കുന്നില്ല. എസ്ഐടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്. എസ്ഐടി അന്വേഷണത്തിൽ ജനങ്ങൾക്ക് സംശയമുണ്ട് എസ്ഐടി അന്വേഷണം വഴിതെറ്റിയെന്നും വിഡി സതീശൻ വിമർശിച്ചു.

പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണം കേട്ടത് സിപിഐഎം നേതാക്കൾ. ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമർദ്ദം നടത്തുന്നു. എല്ലാവരേയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

സോണിയ ഗാന്ധിയെ മനപ്പൂർവ്വം വലിച്ചിഴയ്ക്കുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. അതിന് സോണിയ ഗാന്ധിയെ പറയുന്നത് എന്തിനാണെന്ന് അദേഹം ചോദിച്ചു. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. പ്രിയങ്ക ഗാന്ധിയാണോ അയ്യപ്പന്റെ സ്വർണ്ണം കവർന്നത്. സിപിഐഎം-ബിജെപി ധാരണയാണ്. ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു.

എകെജി സെന്ററിൽ ഇരുന്നും മന്ത്രിമാരുടെ വസതിയിൽ നിന്നും വ്യാപകമായി വ്യക്തിപരമായി തേജോവധം ചെയ്യുകയാണ്. ഇതിൽനിന്ന് സിപിഐഎം ഭരണകൂടത്തിന് രക്ഷപ്പെടാൻ ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. സ്വർണ്ണ കവർച്ചയുടെ പിന്നിൽ പ്രവർത്തിച്ച ഉന്നതന്മാരിലേക്ക് എത്താൻ ഉണ്ട്. അവരിലേക്ക് എത്തുന്നതുവരെ യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

മന്ത്രി വാസവൻ രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം വസാനിപ്പിക്കണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചർച്ചയല്ല വേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു. നിയമസഭയിൽ പലരീതിയിൽ പ്രതിഷേധ പ്രകടിപ്പിക്കും. ഇപ്പോഴത്തെ ഭരണപക്ഷവും പല രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. സ്പീക്കറുടെ കസേര എടുത്ത് താഴെയിട്ട ആളെ കൂടെ ഇരുത്തി കൊണ്ടാണ് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*