കോന്നി , ആറന്മുള സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാണ് വിശദീകരണം തേടിയത്.
ആറന്മുളയിൽ വീണാ ജോർജും, കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ രാജു എബ്രഹാം വ്യക്തമായ സൂചന നൽകിയിരുന്നു.സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്. സ്ഥാനാർഥി പ്രഖ്യാപനം ” ഏത് ഘടകത്തിൽ ചർച്ച ചെയ്തു ” എന്നും ചർച്ചചെയ്യും മുൻപ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർഥികളെ കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടി വരുന്നത്.



Be the first to comment