താൻ പാർട്ടി വിടില്ലെന്ന് സിപിഐഎം നേതാവ് സി കെ പി പത്മനാഭൻ. കോൺഗ്രസിലേക്ക് എന്ന വാർത്ത തള്ളി സികെപി പത്മനാഭൻ. കെ സുധാകരൻ തന്നെ കണ്ടത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്. സന്ദർശനം വ്യക്തിപരം. കെ സുധാകരൻ മാത്രമല്ല ബിജെപി നേതാക്കളും തന്നെ വീട്ടിൽ എത്തി കണ്ടിരുന്നു.
തളിപ്പറമ്പ് മുൻ എംഎൽഎ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. പ്രചരിച്ചത് കള്ള വാർത്ത. കെ.സുധാകരൻ വീട്ടിൽ വന്നപ്പോൾ അന്വേഷിച്ചത് രോഗവിവരം മാത്രം. രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല.
കൂട്ടത്തിൽ ഉണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ആരാണ് വ്യാജ വാർത്തക്ക് പിന്നിൽ എന്ന് സഖാക്കൾ കണ്ടെത്തണം. പാർട്ടിയുടെതായ അംഗീകാരം തനിക്കുണ്ട്, വിമർശനങ്ങളും ഉണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി കെ പി പത്മനാഭൻ വ്യക്തമാക്കി.
സിപിഐഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു. പിന്നീട്, പി.ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി നേതാക്കള്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ 2011 ല്‍ ഇദ്ദേഹത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.



Be the first to comment