സിപിഎം ഓഫീസ് ആക്രമിച്ച കേസ്: അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു

കൊട്ടാരക്കരയില്‍ സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2014 ല്‍ കൊട്ടാരക്കര പോലീസെടുത്ത കേസിലാണ് നടപടി.

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്മദാസ് അജോ, അഖില്‍ മാരാര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെളിവുകള്‍ ഹാജരാക്കുന്നതിലും കുറ്റം ചെയ്‌തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്.

2014ലാണ് കേസിനാസ്പദമായ സംഭവം. കൊട്ടാരക്കരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു പ്രതിഷേധ പ്രകടനം നടത്തത്. പ്രതിഷേധത്തിനിടെ കൊട്ടാരക്കരയിലെ സിപിഎം പാര്‍ട്ടി ഓഫീസിനെതിരെ കല്ലേറുണ്ടാകുകയും ഓഫീസ് ആക്രമിക്കപ്പെട്ടുവെന്നുമായിരുന്നു കേസ്.

Be the first to comment

Leave a Reply

Your email address will not be published.


*