കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയല്‍ താല്‍ക്കാലികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തുടര്‍ച്ചയായി കേസുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒളിവിലും തെളിവിലുമായി ജീവിതം മുന്നോട്ടു നയിക്കുന്ന അപൂര്‍വം ആളായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറും. രാഹുലിനെതിരെ രംഗത്തുവന്ന സ്ത്രീയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പത്രികയുടെ പ്രകാശനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പത്രികയുടെ പ്രകാശനം നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കോണ്‍ഗ്രസിന്റെ തണലിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവ് ജീവിതം നയിക്കുന്നത്. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാണ് രാഹുല്‍ എന്ന് പറഞ്ഞവരുടെ മാനസിക നില പരിശോധിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇല്ലെങ്കിലും യുഡിഎഫിന് തിരിച്ചടി ഉറപ്പാണ്. യുഡിഎഫ് പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസില്‍ രണ്ട് വിഭാഗമുണ്ട്. രാഹുലിന്റെ ഒപ്പം നില്‍ക്കുന്ന ക്രിമിനല്‍ സംഘവും ഇതൊന്നുമല്ലാത്ത ശുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരും”, ഗോവിന്ദന്‍ പറഞ്ഞു.
ദേശീയ പാത എങ്ങനെയെങ്കിലും തകര്‍ന്നുകിട്ടട്ടെ എന്ന മാനസിക നിലയുള്ളവരോട് എന്ത് പറയാനാണെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. കൊല്ലത്ത് ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു പ്രതികരണം. ദേശീയ പാത തകര്‍ന്നാല്‍ അത് പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുകയല്ലേ വേണ്ടത്? ദേശീയ പാത അതോറിറ്റിയാണ് നിര്‍മാണം നടത്തുന്നത്. അവര്‍ക്കാണ് ഉത്തരവാദിത്തം. സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി പണം നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. 9 വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നും പ്രതിപക്ഷം പ്രതിക്കൂട്ടിലായ തെരഞ്ഞെടുപ്പാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.



Be the first to comment