ഉത്സവ സീസണായതോടെ, പണം ചെലവഴിക്കല്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്‌സുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പിന് വളരെ സാധ്യതയുള്ള ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡ് കൈമോശം വരുന്നത് അങ്ങേയറ്റം കരുതലോടെ കാണണം. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ:
1. കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്സിക്യൂട്ടീവിനെ അറിയിക്കുക.
2. അതിനു കഴിഞ്ഞില്ലെങ്കില്‍ നെറ്റ് ബാങ്കിങ്/മൊബൈല്‍ ബാങ്കിങ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യുക.
3. സമീപകാലത്തെ പണമിടപാടുകള്‍ പരിശോധിച്ച് സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കുക.
4. വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.
5. തട്ടിപ്പിന് ഇരയായെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെടാം. https://cybercrime.gov.in/
6.കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേയ്‌മെന്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.
7. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ചില ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.



Be the first to comment