
ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി കേസ് തുടങ്ങി പ്രമാദമായ കേസുകളിലെല്ലാം പ്രതിഭാഗം അഭിഭാഷകനായിരുന്നു. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആൻ്റണി ആളൂർ എന്ന ബി.എ.ആളൂർ.
Be the first to comment