2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തില്‍ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല്‍ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.
നിലവില്‍ 40 കാരനായ റൊണാള്‍ഡോ, പ്രായം ഒടുവില്‍ തന്റെ വിടവാങ്ങല്‍ നിര്‍ദ്ദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. ”എനിക്ക് 41 വയസ്സ് തികയാന്‍ പോകുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഭവിക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഞാന്‍ ഫുട്‌ബോളിനായി എല്ലാം നല്‍കി. തീര്‍ച്ചയായും 2026-ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.”-റൊണാള്‍ഡോ പറഞ്ഞു.



Be the first to comment