വി.എസ് സുനിൽ കുമാറിനെതിരെ സി.പി.ഐയിൽ വിമർശനം

വി എസ് സുനിൽകുമാറിന് എതിരെ സിപിഐയിൽ വിമർശനം. സാമ്പത്തിക സംവരണത്തെ എതി‍ർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നെന്നാണ് വിമർശനം.സുനിൽകുമാറിനെ പ്രകീർത്തിച്ച് വരുന്ന മാധ്യമ വാ‍ർത്തകളിൽ ദേശിയ നേതാക്കളും അതൃപ്തിയിലായിരുന്നു.

പാ‍ർട്ടിയെടുത്ത പൊതുതീരുമാനത്തെ വ്യക്തികേന്ദ്രീകൃതമായി വഴിമാറ്റുന്നു ഇക്കാര്യത്തിൽ സഖാക്കൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുണ്ട്. സുനിൽ കുമാർ കൊണ്ടുവന്ന ഭേദഗതിയെ തുട‌ർന്നാണ് സാമ്പത്തിക സംവരണത്തെ എതി‌ർക്കുന്ന തീരുമാനം വന്നത്. ഇത് ഉയർത്തിക്കാട്ടി കാനം രാജേന്ദ്രൻ

സംവരണ വിരോധിയെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇതിൻെറയെല്ലാം പേരിലാണ് നേതാക്കൾ സുനിലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*