ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല തീർത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദർശനം നടത്തിയത്. 8,623 പേർ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി. രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ഭക്തജനതിരക്ക് ഉണ്ടാകുന്നത്. കാനന പാത വഴിയും ആയിരക്കണക്കിന് ഭക്തർ ദർശനത്തിന് എത്തുന്നുണ്ട്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ആണ് ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായത്. തീർത്ഥാടകർ സംതൃപ്തിയോടെ മലയിറങ്ങി. ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് പമ്പയിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കരദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*