
തിരുവനന്തപുരം: കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെഎം ഷാജഹാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.
നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു ഇയാള്‍. പരാതി നല്‍കിയിട്ടും നിയമപരമായ നടപടികളുണ്ടായിട്ടും അധിക്ഷേപം തുടരുകയായിരുന്നു. കൂടുതല്‍ വീഡിയോകള്‍ ചാനലിലൂടെ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കെ ജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയത്. തുടര്‍ന്നാണ് ഷാജഹാന്റെ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് പൊലീസ് കടന്നത്.
Be the first to comment