‘ഡാന്‍സ് ഓഫ് ദി ഹിലാരി’;വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം?

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ‘ഡാന്‍സ് ഓഫ് ദി ഹിലാരി’ എന്ന വൈറസ് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വാട്ട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇമെയില്‍, ടെലഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വിഡിയോ രൂപത്തിലോ ഡോക്യുമെന്റ് രൂപത്തിലോ ഉള്ള വൈറസുകള്‍ ഫോണിലോ, മറ്റ് ഡിവൈസുകളിലോ തുറന്നാല്‍ ഉപയോക്താവിന്റെ ബാങ്കിങ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെടും.

‘ഡാന്‍സ് ഓഫ് ദി ഹിലാരി’ എന്താണ്?

‘ഡാന്‍സ് ഓഫ് ദി ഹിലാരി’ വൈറസ് രഹസ്യ വിവരങ്ങള്‍ മോഷ്ടിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താനും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു മാല്‍വെയറാണ്. ഇത് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ സാധാരണമെന്ന് തോന്നുന്ന ചിത്രങ്ങളോ, വിഡിയോ ഫയലുകളോ അയക്കും. ഇവ ഒപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഡിവൈസില്‍ രഹസ്യമായ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഇതോടെ ഹാക്കര്‍മാര്‍ക്ക് ഡിവൈസിലേക്ക് ആക്‌സസ് ലഭിക്കുകയും ചെയ്യും.

ബാങ്കിങ് പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുക, രഹസ്യ ഫയലുകള്‍ ആക്സസ് ചെയ്യുകയും ചോര്‍ത്തുകയും ചെയ്യുക, ഡിവൈസിന്റെ കുറയ്ക്കുക അല്ലെങ്കില്‍ ക്രാഷ് ചെയ്യുക, ഫോണുകളുടെയും കമ്പ്യൂട്ടറുകളും നിയന്ത്രിക്കുക തുടങ്ങിയവ എളുപ്പത്തില്‍ സാധിക്കും. ‘tasksche.exe’ ആണ് വൈറസ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അറിയപ്പെടുന്ന ഒരു എക്‌സിക്യൂട്ടബിള്‍ ഫയല്‍. .exe എന്നവസാനിക്കുന്ന അപരിചിതമായ ഫയലുകള്‍ തുറക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*