രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയൊരിക്കലും പാലക്കാട്ടെ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ട്വന്റിഫോറിനോട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.
സംഘടനാപ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഹുലിന്റെ ഒരു പങ്കാളിത്തവുമില്ല. ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളു. സംഘടന അതിന്റെ സംവിധാനവുമായി മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഘടകമേയല്ലെന്നും ഡിസിസി പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഫാക്ടര്‍ പ്രതിഫലിക്കില്ലെന്നും എ തങ്കപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം, ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.



Be the first to comment