കഴക്കൂട്ടത്തെ നാലു വയസുകാരൻ്റെ മരണം കൊലപാതകം; മാതാവിന്റെ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണം കൊലപാതകം. കഴക്കൂട്ടത്ത് ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറിന്റെ മരണമാണ് കൊലപാതകം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. സംഭവത്തില്‍ മാതാവും സുഹൃത്തും പോലീസ് ക്സ്റ്റഡിയില്‍ തുടരുകയാണ്

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് നാലുവയസുകാരനെ മാതാവും കാമുകനും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയില്‍ എത്തിച്ചെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ആണ് കഴുത്തില്‍ മുറുകിയ രണ്ട് പാടുകള്‍ കണ്ടെത്തി. കയറോ തുണിയോ കൊണ്ട് മുറുക്കിയ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ മാതാവായ മുന്നി ബീഗം, സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലം എന്നിവരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ കൊലക്കുറ്റം ചേര്‍ക്കും. മാതൃസുഹൃത്തിന് പുറമെ മാതാവിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*