കോട്ടയം: ഏറ്റുമാനൂര്‍ തെളളകത്തെ മധ്യവയസ്കയുടേത് കൊലപാതകം എന്ന് കണ്ടെത്തല്‍. ഭർത്താവ് ജോസ് (63) ആണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ സംശയം. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് തെളളകം സ്വദേശി ലീന ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട വാക്കത്തി, കറിക്കത്തി, ബ്ലേഡ് എന്നിവ കണ്ടെത്തിയിരുന്നു.
വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ലീനയുടെ മകൻ പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഏറ്റുമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ നടപടികൾക്കായി മാറ്റിയിരുന്നു. സംഭവ സമയത്ത് ഭർത്താവ് ജോസും ഇളയമകനും വീട്ടിലുണ്ടായിരുന്നു.
കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശി ലീന (55) യാണ് മരിച്ചത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ലീനയുടെ ഭര്‍ത്താവും മകനും ഭര്‍തൃപിതാവുമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന് കോട്ടയം മെഡിക്കല്‍ കോളജിന് സമീപം കടയില്‍ ജോലി ചെയ്യുകയാണ്. […]
കോട്ടയം: സ്ത്രീ സമത്വത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുമെങ്കിലും പലയിടത്തും വീടിനുള്ളിൽ അടുക്കള ജോലികളിലടക്കം ഇവ പ്രാവർത്തികമാക്കാറില്ലെന്നും പലർക്കും തുല്യത വീടിന്റെ പടിക്കു പുറത്തുമാത്രമാണെന്നും ഇതിൽ മാറ്റംവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ വികസന സമിതി കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച രാജ്യാന്തര വനിത […]
കോട്ടയം: പളളം പുത്തൻചന്ത റ്റിഎംആർ ജങ്ഷനിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവൻതുരുത്തിൽ താമസിക്കുന്ന കർണാടക സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പ്രശാന്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ […]
Be the first to comment