നാലാം ദിവസത്തെ പോരാട്ടത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 1,045 ആയി ഉയർന്നു. ഇന്റലിജൻസ് റിപ്പോർട്ടുകളെയും ഫീൽഡ് മോണിറ്ററിംഗ് റിപ്പോർട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ട്. തങ്ങളുടെ അവസാന ശ്വാസം വരെയും പോരാടുമെന്ന് ഐആർജിസി പറഞ്ഞു.
ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേൽ സൈന്യത്തില്‍ 680 ലധികം മരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ വ്യോമമേഖലയുടെ നിയന്ത്രണം അമേരിക്കക്കും ഇസ്രയേലിനും ഉടൻ ലഭിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യം ഉടൻ എത്തും. ആക്രമണം അമേരിക്കയും ഇസ്രയേലും ആരംഭിച്ചിട്ടേയുള്ളൂവെന്നും ഗ്രാവിറ്റി ബോംബുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നുമാണ് ഹെഗ്സെത്തിന്റെ പ്രതികരണം.
അതേസമയം, മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ യുകെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി സ്റ്റാർമർ. ബ്രിട്ടീഷ് പാർലമെന്റിലാണ് സ്റ്റാർമർ ഇക്കാര്യം പറഞ്ഞത്. എഫ് -35 യുദ്ധിവിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ മേഖലയിൽ വിന്യസിക്കുന്നത് സംബന്ധിച്ച് യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്റ്റാർമർ വ്യക്തമാക്കി.
ടെഹ്റാനില്‍ ഇന്ന് രാത്രി 10 മണിയോടെ ആരംഭിക്കാനിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ മാറ്റിവെച്ചതായി ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിവിധ പ്രവിശ്യകളിലുള്ള ആളുകള്‍ക്ക് ചടങ്ങിലേക്ക് എത്തിച്ചേരാന്‍ വേണ്ടിയാണ് ചടങ്ങുകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ടെഹ്റാനിലെ കോംപൗണ്ടില്‍ മൂന്ന് ദിവസത്തെ പൊതുദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. ഖമനയി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കിയതും, പ്രസംഗം നടത്തിയതും ഇവിടെയാണ്. വിശുദ്ധ നഗരമായ മഷ്ഹദില്‍ ഖമനയിയുടെ സംസ്കാരചടങ്ങ് നടത്താനാണ് തീരുമാനം. ഖമനയിയുടെ ജന്മനാടാണ് മഷ്ഹദ്. എന്നാല്‍, സംസ്കാര തീയതി തീരുമാനിച്ചിട്ടില്ല.



Be the first to comment