ദീപകിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി പറയും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.  പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്ന് പോലീസ് റിപ്പോർട്ട്.

സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ദുരുദ്ദേശമായി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ല. ജാമ്യം ലഭിച്ചാൽ പ്രതി ഇത്തരം കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെടും. മറ്റ് വ്ലോഗർമാർ ഇത്തരം പ്രവർത്തികൾ ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യ ഉണ്ടാകാൻ സാധ്യയെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പോലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കസ്റ്റഡി കാലയളവിൽ തെളിവെടുപ്പടക്കം നടത്താൻ പോലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയിൽ കിട്ടിയാൽ തന്നെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പോലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്. നിലവിലത്തെ പോലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*