
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ളക്സ് ബോര്‍ഡുകളും. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് , ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നത്.
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഷാജഹാന്റെ വീടിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചെറുവക്കല്‍ പൗര സമിതി എന്ന സംഘടനയുടെ പേരിലാണ് ഫ്ളക്സുകളും പോസ്റ്ററുകളും. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശനം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളും മറ്റുമാണുള്ളത്.
കെ ജെ ഷൈനിനെതിരെയും വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെതിരെയുമാണ് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പോലീസിന് നല്കിയ പരാതികളില്‍ പ്രധാനപ്രതികളില്‍ ഒരാളായി ഷൈനും ഉണ്ണികൃഷ്ണനും ചൂണ്ടിക്കാട്ടിയിരുന്നത് കെ.എം. ഷാജഹാനെയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഷാജഹാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ ജെ ഷൈന്‍ നല്കിയ അധിക്ഷേപ പരാതിയില്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ ഗോപാലകൃഷ്ണന് ഇന്ന് അന്വേഷണ സംഘത്തിനു മുന്പില് ഹാജരായേക്കും. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
Be the first to comment