ആശുപത്രി ചികിത്സ കഴിഞ്ഞ് തുടര്‍പരിചരണം ഉറപ്പാക്കാന്‍ കാലതാമസം; എന്‍എച്ച്എസ് നേരിടുന്നത് വൻ സാമ്പത്തിക ഭാരം

ലണ്ടൻ: രോഗികളെ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വിട്ടയയ്ക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതായി  ഔദ്യോഗിക കണക്കുകള്‍. പര്യാപ്തമായ സോഷ്യല്‍ കെയര്‍ ലഭ്യമല്ലാതെ പോകുന്നതിനാല്‍ രോഗികളെ വീടുകളിലേക്ക് മടക്കിയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. കെയര്‍ ഹോമിലോ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇതനുസരിച്ചുള്ള പരിചരണമോ ലഭ്യമാക്കാൻ സാധിക്കാത്തതാണ് കാരണം. പ്രതിവര്‍ഷം 2.6 ബില്ല്യണ്‍ പൗണ്ടാണ് ബെഡുകള്‍ ചികിത്സ കഴിഞ്ഞ രോഗികള്‍ കൈയടക്കി വെയ്ക്കുന്നത് കൊണ്ട് എന്‍എച്ച്എസ് നേരിടുന്ന സാമ്പത്തിക ചെലവ്. 

സെപ്റ്റംബറില്‍ മാത്രം 390,960 രോഗികളാണ് ഡോക്ടര്‍മാർ നിര്‍ദ്ദേശിച്ച ചികിത്സാ കാലയളവ് കഴിഞ്ഞും ആശുപത്രികളില്‍ തുടർന്നും കഴിഞ്ഞത്. അതായത് ഓരോ രാത്രിയും ശരാശരി 13,032 രോഗികൾ. ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യമേറുന്നത് ഇന്‍ഫെക്ഷന്‍ സാധ്യതകളും പ്രഷര്‍ മൂലമുള്ള മുറിവുകളും ആരോഗ്യം തിരികെ നേടുന്നത് ബുദ്ധിമുട്ടായി മാറും.

മെഡിക്കല്‍ പരമായി ആശുപത്രി വിടാന്‍ തക്കവിധം ആരോഗ്യം തിരികെ നേടിയ ശേഷവും ഡിസ്ചാര്‍ജ്ജിന് കാലതാമസം നേരിടുമ്പോള്‍ ഓരോ മാസവും  220 മില്ല്യണ്‍ പൗണ്ട് അധിക ചെലവ് നേരിടുന്നതായാണ് എന്‍എച്ച്എസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തതിന്റെ ചെലവുകളും, നഷ്ടവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല. ഈ തോതില്‍ രോഗികളുടെ ഡിസ്ചാര്‍ജ്ജ് വൈകിയാല്‍ എന്‍എച്ച്എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*