ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡൽഹി സർക്കാരിനെ പിന്തുണച്ചു.
കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു മലിനീകരണത്തിലെ ആശങ്ക കോടതിയെ അറിയിച്ചിരുന്നിരുന്നു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും സ്കൂളുകളിൽ കായിക മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എന്നാൽ മലിനീകരണം നിയന്ത്രിക്കുന്നതിന് സാധ്യമായ നിർദേശങ്ങൾ മാത്രമേ പുറപ്പെടുവിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം, പുകമഞ്ഞ് കാരണം ഡൽഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയത് റോഡ് ഗതാതവും സ്തംഭിക്കാന്‍ കാരണമായി. ശൈത്യം കനത്തതോടെ സൽഹിയിൽ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.



Be the first to comment