ഡൽഹി സ്ഫോടനം; അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ; വൈറ്റ് കോളർ സംഘം ഡൽഹിയിൽ നിന്നും വാങ്ങിയത് 2 കാറുകൾ

ഡൽഹി സ്ഫോടന കേസിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻഐഎ. 10 അംഗ സംഘത്തെയാണ് രൂപീകരിച്ചത്. എൻഐഎ ADG വിജയ് സാക്കറെ സംഘത്തെ നയിക്കും. ഡൽഹി, ജമ്മു കശ്മീർ പോലീസ് കേസ് ഫയൽ എൻഐഎയ്ക്ക് കൈമാറും.ഐ‌ജി, രണ്ട് ഡി‌ഐ‌ജിമാർ, മൂന്ന് എസ്‌പിമാർ, ഡിവൈഎസ്പിമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേസ് ചർച്ച ചെയ്യാൻ എൻ‌ഐ‌എ ഡി‌ജിയും ഐ‌ബി മേധാവിയും ഇന്ന് യോഗം ചേരും.

അതേസമയം വൈറ്റ് കൊളർ സംഘം ഡൽഹി യിൽ നിന്നും 2 കാറുകൾ വാങ്ങിയതായി കണ്ടെത്തി. രണ്ടാമത്തെ കാറിനായി അന്വേഷണം തുടരുന്നു. കാർ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോൾ ലോഗുകൾ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പരിശോധിക്കുന്നു.

വൈറ്റ് കോളർ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ. 2500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വാടക വീട്ടിൽ ഇയാൾ താമസിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*