ഡൽഹിയിലെ കാർ സ്ഫോടനം; . രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു, നിരവധി പേർക്ക് പരുക്ക്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്ത് എത്തി. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന മൂന്നു കാറുകൾ കത്തി നശിച്ചു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്.

സമീപത്ത് ആളുകളെ പോലീസ് ഒഴിപ്പിച്ചു. സ്ഫോടനം എങ്ങനെയാണ് ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും സ്ഫോടനത്തിന്റെ വിവരങ്ങൾ ലഭിക്കുക. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ഡൽ​ഹിയിൽ വൻസ്ഫോടനം പദ്ധയിട്ടെത്തിയ സംഘത്തെ ഹരിയാന-ജമ്മു കശ്മീർ പോലീസിന്റെ സംയുക്ത സംഘം പിടികൂടിയിരുന്നു. 2900 കിലോ സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് സ്ഫോടനം സംഭവിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*