മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 ലെ ബി എ ആർട്സിലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. അതിന് പിന്നാലെയാണ് സർവകലാശാല ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പറയുകയും 2017 ൽ അപ്പീലുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി സര്‍വകലാശലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണിതെന്നും അപരിചിതരായ ആളുകൾക്ക് മുന്നില്‍ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സര്‍വകലാശാല വിഷയത്തില്‍ സ്വീകരിച്ചത്.

അതേസമയം, രാഷ്ട്രീയമായി വലിയ രീതിയിൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ്. 2014 ൽ മോദി ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുമ്പോഴായിരുന്നു 1978 ൽ ബി എ ആർട്സ് പൊളിറ്റിക്കൽ സയൻസിൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടി എന്ന വിവരം സത്യവാങ്മൂലത്തിൽ പങ്കുവെച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*