ന്യൂഡൽഹി: ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി ഡൽഹി സർവകലാശാല. ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് പുതിയ മാറ്റം. 2026 ൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ആദ്യ ബാച്ചിനായിരിക്കും പുതിയ സംവിധാനം ബാധകമാകുക.
നാല് വർഷത്തെ ബിരുദം നടപ്പാക്കിയ ശേഷം ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര തലത്തിൽ വരുന്ന വലിയ മാറ്റമാണിത്. പുതിയ മാർഗനിർദ്ദേശം അനുസരിച്ച് രണ്ട് തരത്തിലുള്ള പിജി കോഴ്‌സുകളും ഇനി മുതൽ ഡൽഹി സർവകലാശാലയിൽ ലഭ്യമാകും.
ഡൽഹി സർവകലാശാലയിൽ നിന്നാ നാല് വർഷത്തെ ബിരുദ പൂർത്തിയാക്കിയവർക്ക് മാത്രമേ ഒരു വർഷത്ത എംഎ, എംഎസ്‌സിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. മെറിറ്റ് സീറ്റുകളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക.
അതേസമയം മൂന്ന് വർഷത്തെ ബിരുദമുള്ള വിദ്യാർഥികൾക്കോ നാല് വർഷത്തെ ബിരുദത്തിൽ ഒരു മൈനർ വിഷയം പഠിക്കുന്നവർക്കോ ഒരു വർഷത്തെ പിജി പ്രോഗ്രമിന് അപേക്ഷിക്കാൻ കഴിയില്ലെന്ന് മാഗനിർദേശത്തിൽ പറയുന്നു.
സർവകലാശാല സീറ്റുകൾ നിർണയിക്കുന്നതിനും മാർഗനിർദ്ദേശങ്ങളുണ്ട്. ആകെ സീറ്റുകൾ വകുപ്പിൻ്റെ അംഗീകൃത ശേഷിയുടെ 20 ശതമാനമായിരിക്കും. പരമാവധി 45 സീറ്റുകൾ വരെയുണ്ടാകും. ലാബ് അധിഷ്‌ഠിത സയൻസ് വകുപ്പുകൾക്ക് പരമാവധി 20 ശതമാനം സീറ്റുകൾ ഉണ്ടാവും.
മൂന്ന് ഓപ്‌ഷനുകൾ
മൂന്ന് ഓപ്‌ഷനുകളാണ് പതിയ പിജി കോഴ്‌സ് വിദ്യാർഥികൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് കോഴ്‌സ് വർക്ക് മാത്രം. രണ്ടാമത് കോഴ്‌സ് വർക്കും ഗവേഷണവും മൂന്നാമത് ഗവേഷണം എന്നിങ്ങനെ. ഈ ഓപ്‌ഷനുകളിൽ ഏതാണ് ഒരു വിദ്യാർഥിക്ക് യോഗ്യത എന്നത് അവരുടെ അക്കാദമിക് പ്രകടനം, ക്രെഡിറ്റുകൾ, ഗവേഷണം എന്നിവയെ ആശ്രയിച്ചായിരിക്കും.
ബിരുദത്തിൻ്റെ നാലാം വർഷത്തിൽ പഠിച്ച ഒരു വിഷയവും പിജി സിലബസും തമ്മിൽ 30 ശതമാനം സാമ്യമുണ്ടെങ്കിൽ വിദ്യാർഥിക്ക് ആ കോഴ്‌സ് പഠിക്കൻ കഴിയില്ല. ഇതിനുപുറമെ രണ്ട് വർഷത്തെ പിജി കോഴ്‌സുകൾ തെരഞ്ഞെടുക്കുന്ന നാല് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് റെക്കഗ്നിഷൻ ഓഫ് പ്രയർ ലേണിംഗ് എന്നതിന് കീഴിലുള്ള ചില ഒന്നാം വർഷ പിജി കോഴ്‌സുകളിൽ നിന്ന് ഇളവ് ലഭിച്ചേക്കാം.
യുജിയുടെ നാലാം വർഷത്തിൽ കുറഞ്ഞത് നാല് ഇലക്‌റ്റീവ്സെങ്കിലും വിദ്യാർഥി പഠിച്ചിരിക്കണം എന്നതാണ് വ്യവസ്ഥ. എന്നാൽ ആദ്യ ഘട്ടത്തിൽ ചില വിഷയങ്ങളിൽ ഒരു വർഷത്തെ പിജ കോഴ്‌സ് നടപ്പാക്കില്ല.
ചൈനീസ്, ജാപ്പനീസ്, കൊറിയൻ, ജേണലിസം, ലിംഗ്വിസ്‌റ്റികസ്, റഷ്യൻ,ബയോഫിസികസ്, ജനിതകശാസ്ത്രം, ഫോറൻസിക് സയൻസ്, എംബിഎ, എംഎഫ്എ, ഫിസിയോതെറാപ്പി, പബ്ലിക് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ രണ്ട് വർഷത്തെ പിജി കോഴ്‌സുകളായിരിക്കും.



Be the first to comment