
കൊച്ചി: അഭിഭാഷക ഒഎം ശാലിനയെ ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശാലിന. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്നു കൊമേഴ്സിലും എറണാകുളം ലോ കോളജിൽ നിന്നു നിയമത്തിലും ബിരുദം നേടി. 1999ലാണ് ശാലിന അഭിഭാഷകയായി എൻറോൾ ചെയ്തത്.2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിൽ ആയും നിയമിതയായി. ഷൊർണൂർ ഒറോംപാടത്ത് വീട്ടിൽ ഒകെ മുകന്ദന്റേയും സാവിത്രിയുടേയും മകളാണ്.
Be the first to comment