
ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിൻ്റെ പ്രധാന ആവശ്യം.
പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
Be the first to comment