‘ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ല’; വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം നീക്കി ദേവസ്വം ബോർഡ്

ആഗോള അയ്യപ്പസംഗമത്തിൻ്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്ചൽ ക്യൂ ബുക്കിംഗ് നിയന്ത്രണം ദേവസ്വം ബോർഡ് നീക്കി. വെർച്ചൽ ക്യൂവിൽ ആയാലും മറ്റ് രീതിയിലായാലും ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് പി എസ് പ്രശാന്ത്  പറഞ്ഞു.

സാധാരണ ഭക്തർക്ക് തടസമുണ്ടാകരുതെന്ന ഹൈക്കോടതി നിർദേശം കൃത്യമായി പാലിച്ച് മുന്നോട്ടു പോകും. വരുന്ന ഭക്തർക്ക് മുഴുവൻ ദർശനം നടത്താൻ സാധിക്കുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. 19,20 തീയതികളിൽ ഭക്തർക്ക് ദർശനത്തിന് സ്ലോട്ട് ബുക്ക് ചെയ്യാനാകും.

അതേസമയം ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കുക തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാർ മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥിരീകരിച്ചു. കർണാടകയിൽ നിന്ന് ഒരു മന്ത്രിയും ഡൽഹി ലഫ്. ​ഗവർണർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവർ എത്തില്ലെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ സം​ഗമത്തിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ ആശയക്കുഴപ്പമില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*