സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി ദേവസ്വം വിജിലന്‍സ് രേഖപ്പെടുത്തുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. 2019ല്‍ തനിക്ക് കിട്ടിയത് ചെമ്പ് പാളികള്‍ ആണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നാളെ എന്‍എസ്എസ് യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം.
ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിനെ പകര്‍പ്പ് ലഭിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്. യോഗത്തില്‍ ചര്‍ച്ച ചെയ്യന്ന കാര്യങ്ങള്‍ കരയോഗങ്ങളില്‍ എത്തിക്കും. ഇന്ന് ഉച്ചയോടുകൂടിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും എന്‍എസഎസിനുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.



Be the first to comment