
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. എല്ലാ അനുകൂല്യങ്ങൾക്കും അർഹത ഉണ്ടെന്ന് ജസ്റ്റിസ് അമാനുള്ള കൂട്ടിച്ചേർത്തു. ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രസ്താവം.
സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20 നാണ് എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. അന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഹൈക്കോടതി വിധിക്കെതിരെയാണ് എ രാജ സുപ്രീംകോടതിയെ സമീപിക്കുന്നത്.
Be the first to comment