ധ്യാൻ ശ്രീനിവാസന്റെ “ഒരു വടക്കൻ തേരോട്ടം “; ഒഫീഷ്യൽ ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന”ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’.

‘നിത്യ ഹരിത നായകൻ’ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർവഹിക്കുന്നത് നവാഗതനായ സനു അശോകാണ്. ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും വേഷമിടുന്നു.

കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവൻ. എഡിറ്റിങ്ങ്-ജിതിൻ ഡി കെ,കലാസംവിധാനം- ബോബൻ,സൗണ്ട് ഡിസൈൻ & മിക്സിങ് -സിനോയ് ജോസഫ്.

Be the first to comment

Leave a Reply

Your email address will not be published.


*