മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസായിരുന്നു. 2001 മുതൽ 2009വരെയാണ് ഡിക് ചെനി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. 9/11 ആക്രമണത്തിനു ശേഷം അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷ് തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് ഡിക് ചെനി ആയിരുന്നു.
ഇറാഖിലേക്ക് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തിയ അധിനിവേശത്തെ ആദ്യകാലത്ത് പിന്തുണച്ച നേതാവ് കൂടിയായിരുന്നു ഡിക് ചെനി. എന്നാൽ റിപ്പബ്ലിക്കൻ നേതാവായിരുന്ന ഡിക് ചെനി അവസാന കാലത്ത് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
1941 ജനുവരി 30 ന് നെബ്രാസ്കയിലെ ലിങ്കണിൽ ജനിച്ച ഡിക്ക് ചെനി 1960 കളുടെ അവസാനത്തിലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി അദ്ദേഹം സേവനമനുഷ്ഠിച്ചു, വ്യോമിംഗിനുവേണ്ടി ആറ് തവണ യുഎസ് പ്രതിനിധിസഭയിൽ ഇരുന്നു, 1991ലെ ഗൾഫ് യുദ്ധസമയത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച പ്രസിഡന്റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ പ്രതിരോധ സെക്രട്ടറിയായിരുന്നു ഡിക് ചെനി.



Be the first to comment