
ലണ്ടൻ : 2029 മുതല്‍, യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കീയസ്റ്റാര്മര് പ്രഖ്യാപിച്ച ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പരാതിയില്‍ ഇതിനോടകം 17 ലക്ഷത്തിലധികം പേര് ഒപ്പിട്ടുകഴിഞ്ഞതയാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഐ ഡി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. പൊതുജനങ്ങളെ കൂടുതലായി നിരീക്ഷണ വിധേയരാക്കുന്നതും, ഡിജിറ്റല്‍ നിയന്ത്രണത്തില്‍ തളയ്ക്കുന്നതുമാണ് ഈ പദ്ധതി എന്നും അതില്‍ ആരോപിക്കുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ ഒപ്പുകള്‍ സമാഹരിക്കുന്ന പെറ്റീഷനുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പരിഗണിക്കാറുണ്ട്. എന്നാല്‍, ഇത്തരം പരാതികള്‍ സര്‍ക്കാര്‍ നയ രൂപീകരണത്തെ സ്വാധീനിച്ചു എന്നതിന് തെളിവുകള്‍ ഒന്നുമില്ല. ബ്രക്സിറ്റ് റദ്ദാക്കി, യൂറോപ്യന്‍ യൂണിയനില്‍ പോകാന്‍ 60 ലക്ഷം പേര് ഒപ്പിട്ട പരാതി വന്നിരുന്നു. അതേസമയം, രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ വലിയൊരു പരിധിവരെ സഹായിക്കും എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.
ഇതിനിടെ, ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ലിവർപൂളിൽ ആരംഭിച്ചു. ഡിജിറ്റൽ ഐഡി കാർഡ് തൊഴിലവകാശ രേഖയായി കണക്കാക്കി കുടിയേറ്റച്ചട്ടം കർശനമാക്കുമെന്ന പ്രധാനമന്ത്രി കീയസ്റ്റാമറുടെ പ്രഖ്യാപനം ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും.
Be the first to comment