മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക് ; ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി സംവിധായകൻ ക്രിസ്റ്റോ ടോമി

71 -ാം മത് ദേശീയ അവാർഡ് ഏറ്റുവാങ്ങി ഉള്ളൊഴുക്ക് സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയും നിർമാതാവും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരം സമ്മാനിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച സഹനടിയായി ഉർവശിയും ദേശീയ പുരസ്‌കാരം സ്വന്തമാക്കി.

2023ൽ പുറത്തിറങ്ങിയ സിനിമകൾ പരി​ഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരി​ഗണിച്ചു.കുട്ടനാട്ടിലെ ഒരു ​സാധാരണകുടുംബത്തിലെ രണ്ട് പേരുടെ വിവാഹ ബന്ധം തുടങ്ങുന്നിടത്തു നിന്നാണ് ഉള്ളൊഴുക്ക് തുടങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*