
സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഈ മാസം 17 പരിഗണിക്കാൻ ജില്ലാ സെക്ഷൻ കോടതി. ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) തള്ളിയിരുന്നു. പിന്നാലെ ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചത്.
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. അതേത്തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകി. എന്നാൽ പരിശോധനയിൽ രാഹുൽ ക്ലിനിക്കലി ഫിറ്റാണെന്ന് ഡോക്‌ടർ മാർ റിപ്പോർട്ട് നൽകിയതോടെ കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റു രണ്ടു കേസുകളിലും രാഹുൽ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെയാണ് രാഹുലിനെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ.
Be the first to comment