നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപേട്ട് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. രണ്ട് വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്.
വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത പരാതിയിൽ പറയുന്നു. 2021ൽ താൻ അത് കണ്ടെത്തിയിരുന്നു. ബന്ധം തുടരില്ലെന്ന ഉറപ്പ് വിജയ് നൽകി. എന്നാൽ ഇപ്പോഴും തുടരുകയാണെന്നും സംഗീത ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വെച്ചാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്.



Be the first to comment