
ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫിഡെ വനിതാ ചെസ് ലോകകപ്പിൽ 19 കാരിയായ ദിവ്യ ദേശ്‌മുഖിന് ചരിത്രനേട്ടം. സൂപ്പര്‍ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ചെസ് ലോകകിരീടത്തില്‍ മുത്തമിട്ടു. ആദ്യമായാണ് ഒരു ഇന്ത്യക്കാരി വനിതാ ചെസ് ലോകകപ്പില്‍ ജേതാവായത്. ടൂർണമെന്‍റ് ഫൈനലിലെ ടൈബ്രേക്കുകളിൽ 2.5-1.5 എന്ന സ്കോറിനാണ് ഹംപിയെ കൗമാരക്കാരി പരാജയപ്പെടുത്തിയത്.
ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായാണ് ദിവ്യ കളിച്ചത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും താരത്തെ തേടിയെത്തി. ദിവ്യയ്‌ക്ക് ഏകദേശം ₹43.23 ലക്ഷം ($50,000) രൂപ സമ്മാനത്തുക ലഭിക്കും. ഹംപിക്ക് ₹30.26 ലക്ഷം ($35,000) രൂപയും ലഭിക്കും.
Be the first to comment