
ടിവികെ അധ്യക്ഷൻ വിജയ്യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ടിവികെയെ പേരെടുത്ത് പരാമര്‍ശിക്കുന്നതിനുള്ള വിലക്ക് മന്ത്രിമാരടക്കം പൊതുയോഗങ്ങളില്‍തന്നെ പരസ്യമാക്കി.
ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശമുണ്ടെന്ന് മന്ത്രി ആർ. ഗാന്ധിയാണ് വ്യക്തമാക്കിയത്.വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്റു പറഞ്ഞു.തിരുവാരൂരിൽ കഴിഞ്ഞ ദിവസം വിജയ് പ്രസംഗിച്ചിരുന്നു.
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി നേതൃത്വം വാട്സാപ്പ് വഴിയാണ് നേതാക്കള്‍ക്ക് നിര്‍ദേശം കൈമാറിയത്. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു പൊതുയോഗങ്ങള്‍.
Y
Be the first to comment