ബിയര്‍ കുടിക്കുന്നത് വയറ് ചാടാന്‍ കാരണമാകുമെന്ന് പൊതുവേ പറയാറുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?. യഥാര്‍ഥത്തില്‍ ബിയര്‍ കഴിക്കുന്നത് ബെല്ലിഫാറ്റ് ഉണ്ടാകാന്‍ കാരണമാകുന്നുണ്ടോ? ഇതില്‍ അല്‍പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ശരീരം അത് കൊഴുപ്പായി സംഭരിക്കാന്‍ തുടങ്ങുന്നു. ഈ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിന് ചുറ്റുമാണ്. ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റും. ഇതിനെ സാധാരണയായി ‘ബിയര്‍ ബെല്ലി’ എന്നാണ് പറയുന്നത്.
ബിയര്‍ വയറിലെ കൊഴുപ്പ് വര്‍ധിക്കാന്‍ ശരിക്കും കാരണമാകുമോ
നമ്മുടെ വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ആരോഗ്യത്തിന് ഏറ്റവും അപകടകരമായ കൊഴുപ്പായി കണക്കാക്കുന്നത്.ഇത്തരം കൊഴുപ്പിനെ വിസറല്‍ കൊഴുപ്പ് എന്നാണ് വിളിക്കുന്നത്. ഈ കൊഴുപ്പ് ശരീരത്തിലെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തും. ശരീരത്തിന്റെ പ്രവര്‍ത്തന രീതിയെ മാറ്റിമറിക്കുകയും മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സാധാരണ ഭാരമുള്ളവരില്‍ പോലും വയറിലെ കൊഴുപ്പ് കൂടുതലാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബിയര്‍ പോലുള്ള പാനീയങ്ങള്‍ കൊണ്ടുള്ള ഉയര്‍ന്ന മദ്യപാനം വയറിലെ കൊഴുപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം മൂന്നില്‍ കൂടുതല്‍ പാനിയങ്ങള്‍ കുടിക്കുന്ന പുരുഷന്മാര്‍ക്ക് അധികം കുടിക്കാത്ത പുരുഷന്മാരെ അപേക്ഷിച്ച് വയറിലെ കൊഴുപ്പ് കൂടുതലായിരിക്കാനുള്ള സാധ്യത 80 ശതമാനം കൂടുതലാണ്.
വലിയ അളവില്‍ ബിയര്‍ കുടിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.മദ്യപിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനം സംഭവിക്കുകയും അത് വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. മദ്യം ഉള്ളിലെത്തുമ്പോള്‍ ശരീരം ആദ്യം മദ്യത്തിലെ ആല്‍ക്കഹോളിനെ കത്തിച്ച് കളയാനാണ് ശ്രമിക്കുന്നത്. ഈ സമയത്ത് മറ്റ് കൊഴുപ്പിനെ കത്തിക്കുന്ന പ്രക്രീയ തടസ്സപ്പെടുന്നു. ഇങ്ങനെ കത്താതെ പോകുന്ന കൊഴുപ്പ് വയറിന് ചുറ്റും അടിഞ്ഞുകൂടുന്നു.
ബിയര്‍ ബെല്ലി എങ്ങനെ ഒഴിവാക്കാം
വയറ് ചാടുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഭക്ഷണക്രമീകരണവും വ്യായാമവുമാണ്.അമിതമായി മദ്യപിക്കുന്ന ആളാണെങ്കില്‍ മദ്യപാനം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചോ പൂര്‍ണമായും ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ടതുണ്ട്.



Be the first to comment