മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ടോ? മുട്ട കഴിക്കാൻ എടുക്കുന്നതിന് മുൻപ് മിക്കവാറും എല്ലാവരുടെയും ചിന്തയിൽ വരുന്ന ഒരു കാര്യമാണിത്. ശരീരത്തിന് ആവശ്യമായ ഒൻപതും അമിനോ ആസിഡുകൾ അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെള്ള. അതുപോലെ തന്നെ, ഒരു കോഴിക്കുഞ്ഞിന് വളരാൻ ആവശ്യമായ എല്ല പോഷകാഹാരവും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് മുട്ട കഴിക്കുമ്പോൾ മഞ്ഞ നീക്കിവയ്ക്കേണ്ട ആവശ്യമില്ല. ഒരു ദിവസം രണ്ട് മുട്ട വരെ മുഴുവനായി കഴിക്കാവുന്നതാണ്. മുട്ടയുടെ മഞ്ഞയിൽ എല്ലാ ന്യൂട്രിയൻസും അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ വെള്ളയിൽ ഏകദേശം 3.5 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

കോഴിമുട്ടയിൽ കോളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ട്രാന്‍സ് ഫാറ്റും പൂരിത കൊഴുപ്പും കൂടുതലുള്ള മറ്റ് ചില ഭക്ഷണങ്ങള്‍ പോലെ മുട്ടയിലെ കൊളസ്‌ട്രോള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നില്ല. പഠനങ്ങള്‍ പറയുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മറ്റ് കൊളസ്‌ട്രോള്‍ കുറവാണെങ്കില്‍ മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ്.

മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ

മുട്ട ശരീരത്തിന് വളരെ ഗുണകരമാണെങ്കിലും മുട്ട കഴിക്കുന്നത് അപകടകരമായേക്കാവുന്ന ചില അവസരങ്ങളുമുണ്ട്. മുട്ടയും ഹൃദ്രോ​ഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാറുണ്ടെങ്കിലും ബേക്കണ്‍, സോസേജ്, മാംസം എന്നിവയോടൊപ്പം മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. അതുപോലെ മുട്ട പാചകം ചെയ്യുമ്പോള്‍ എണ്ണയിലും മറ്റും വറുത്തെടുക്കുന്ന രീതി ഹൃദ്രോ​ഗ സാധ്യത കൂട്ടും.

 

Be the first to comment

Leave a Reply

Your email address will not be published.


*