ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടിയുണ്ടോ നിങ്ങള്‍ക്ക്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; പോലീസിന്റെ അറിയിപ്പ്

ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ശരിയായ അവബോധം നല്‍കണമെന്ന് കേരള പോലീസ്. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്‌ലൈനില്‍ എന്ന പോലെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്നും പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാര്‍ത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരള പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍

  • തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്സ്‌വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ അവരെ പഠിപ്പിക്കുക.
  • വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
  • അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ അവരെ പഠിപ്പിക്കുക.
  • അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.
  • ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക.
  • സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക.
  • ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*