ശസ്ത്രക്രിയയ്ക്കിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാൻ അനുവാദം

ടെയിംസൈഡ്, മാഞ്ചസ്റ്റർ: ശസ്ത്രക്രിയ നിര്‍ത്തിവെച്ച്, അടുത്തുള്ള തീയറ്ററില്‍ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സീനിയര്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ്. ഇയാള്‍ക്ക് മെഡിക്കല്‍ മേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ കഴിയും. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റായ സുഹൈല്‍ അന്‍ജുമാണ് ഒരു നഴ്സുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത് കാണാനിടയായ മറ്റൊരു നഴ്‌സാണ് ഇക്കാര്യം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ഡോക്ടര്‍ അന്‍ജുമിന്റെ പ്രവൃത്തി പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും എന്നാല്‍, അത് ഏറെ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി തെളിക്കുന്നതല്ലെന്നും മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് കണ്ടെത്തി. ഡോക്ടറുടെ രജിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷത്തേക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് കൂട്ടിച്ചേര്‍ക്കുമെങ്കിലും പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കില്ല.  ഡോക്ടര്‍ സുഹൈല്‍ ഇപ്പോള്‍ സ്വന്തം നാടായ പാകിസ്ഥാനില്‍ പ്രാക്റ്റീസ് ചെയ്യുകയാണ്.

എന്നാല്‍, കുറ്റവിമുക്തനായാല്‍ യു കെയില്‍ തിരിച്ചെത്തി എന്‍ എച്ച് എസില്‍ ജോലി ചെയ്യാനുള്ള താത്പര്യം അയാള്‍ പ്രകടിപ്പിച്ചിരുന്നു. തന്റെ ഭാര്യയുമായി അകന്ന് നില്‍ക്കുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് ഇയാള്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, അത് തന്റെ പ്രവൃത്തിക്കുള്ള ന്യായീകരണമല്ലെന്നും, അതില്‍ താന്‍ ലജ്ജിക്കുന്നു എന്നും അയാള്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*