‘ഇറാനിൽ കൂട്ടക്കുരുതി അവസാനിക്കുന്നു, പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയമാക്കുന്നത് നിർത്തിവച്ചു’; ട്രംപ്

ഇറാനിൽ കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് വിവരം ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി  സ്ഥിരീകരിച്ചു. കൂട്ടകുരുതി തുടർന്നാൽ ഇറാനെതിരെ കൂടൂതൽ ഉപരോധമെന്ന് ജി -7 രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് സ്ഥിതിഗതികൾ പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ഇറാൻ വ്യോമമേഖല അടച്ചു. ഇറാനിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളൊഴികെയുള്ള മറ്റെല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഇറാനെതിരെ അമേരിക്കൻ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ രാജ്യം തയാറാണെന്ന് പ്രതിരോധമന്ത്രി അസീസ് നസീർസാദെ പറഞ്ഞു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടക്കുമ്പോൽ ഇന്റർനെറ്റ് വിലക്ക് എട്ടാം ദിവസവും തുടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 3428 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 12,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ലണ്ടൻ ആസ്ഥാനമായ പേർഷ്യൻ വാർത്താചാനലായ ഇറാൻ ഇന്റർനാഷണൽ പറയുന്നത്.

ഇതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചിയുമായി ഫോണിൽ ചർച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*