വെനസ്വേലയിലെ അട്ടിമറിയ്ക്ക് പിന്നാലെ റഷ്യയ്ക്കും ചൈനയ്ക്കും പരോക്ഷമുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ അമേരിക്കന്‍ ആധിപത്യം ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ട്രംപിന്റെ പരാമര്‍ശം.
വെനസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റ് ആയി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതു വരെ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, ഇടക്കാല പ്രസിഡന്റായി നിയമിതയായ ഡെല്‍സി റോഡ്രിഗസ് അമേരിക്കയോടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയത് കൗതുകമായിട്ടുണ്ട്. ഡെന്മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലണ്ട് അമേരിക്കയുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും തങ്ങള്‍ക്ക് വേണമെന്നും ട്രംപ് ആവര്‍ത്തിച്ചു. മയക്കുമരുന്ന് മാഫിയയെ തുരത്താന്‍ തയാറായില്ലെങ്കില്‍ മെക്സിക്കോയ്ക്കും കൊളംബിയയ്ക്കുമെതിരെയും ശക്തമായ നീക്കമുണ്ടാകുമെന്നുമാണ് ട്രംപിന്റെ ഭീഷണി മുഴക്കി. എന്നാല്‍, കൊളംബിയ്ക്കു നേരെ സൈനികാക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.
അമേരിക്കയുടെ പിടിയിലുള്ള വെനസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്നലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കി. കേസ് മാര്‍ച്ച് 17ന് വീണ്ടും പരിഗണിക്കും. യുഎന്‍ രക്ഷാസമിതിയില്‍ വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ നടപടിയെ റഷ്യയും ചൈനയും വെനസ്വേലയുടെ മറ്റ് സഖ്യരാജ്യങ്ങളും അപലപിച്ചു.



Be the first to comment