വിറ്റാമിനുകളും പ്രോട്ടീനുമൊക്കെയായി സമ്പുഷ്ടമായ ഭക്ഷണമാണ് മത്സ്യം. ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഹൃദയത്തിനും തലച്ചോറിനുമുള്‍പ്പടെ ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിതമായ മത്സ്യ ഉപഭോഗം ശരീരത്തിന് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മത്സ്യം അമിതമായി കഴിച്ചാലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കാരണങ്ങളും
മെര്‍ക്കുറിയുടെ സാന്നിധ്യം
ട്യൂണ, വാള്‍ഫിഷ്, സ്രാവ് എന്നിങ്ങനെയുള്ള കടല്‍ മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ നാഡീ പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, തലവേദന, വിഷാദം, വളര്‍ച്ച മുരടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികളും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
അലര്‍ജി പ്രശ്‌നങ്ങള്‍
ചിലരില്‍ മത്സ്യം കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം. മീനിലെ പ്രോട്ടീനുകളിലെ ഈ അലര്‍ജി ചര്‍മ്മത്തില്‍ ചൊറിച്ചില്‍, നീര്‍വീക്കം, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം.
ഒമേഗ 3 യുടെ ദോഷം
മത്സ്യത്തില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് മികച്ചതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അവയുടെ അമിതമായ ഉപഭോഗം രക്തത്തെ നേര്‍പ്പിക്കും. ഇത് മുറിവോ പരിക്കോ ഉണ്ടായാല്‍ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും സുഖം പ്രാപിക്കാന്‍ സമയമെടുക്കുകയും ചെയ്യും.
മുന്‍കരുതലുകള്‍
1.ആഴ്ചയില്‍ 3 തവണയില്‍ കൂടുതല്‍ മത്സ്യം കഴിക്കരുത്.
2.സാല്‍മണ്‍, സാര്‍ഡിന്‍, ഹില്‍സ തുടങ്ങിയ മെര്‍ക്കുറി കുറഞ്ഞ മത്സ്യങ്ങള്‍ കഴിക്കുക.
3.നന്നായി പാകം ചെയ്ത വേവിച്ച മത്സ്യം മാത്രം കഴിക്കുക.
4.ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക.



Be the first to comment