ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല ശീലങ്ങളും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. നമ്മള്‍ ഹാനികരമല്ലെന്ന് വിശ്വസിച്ച് ചെയ്യുന്ന പല കാര്യങ്ങളും രോഗത്തിലേക്ക് നയിച്ചേക്കാം എന്നതാണ് വസ്തുത. മുഖമൊന്ന് ചൊറിഞ്ഞാല്‍, മൂക്കൊന്ന് വേദനിച്ചാല്‍ എല്ലാം ആദ്യം അവിടെ എത്തുക നമ്മുടെ കൈകളാവും. എന്നാല്‍ കൈകള്‍ കൊണ്ട് നമ്മുടെ ശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില ഇടങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ചെവിക്കുള്ളിലേക്ക് കൈവിരല്‍ ഇടാത്തവര്‍ ആരുമുണ്ടാകില്ല. വെറുതെ പോലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നതാണ് ഓര്‍ക്കേണ്ടത്. വിരലിലും നഖത്തിലും അണുക്കളുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് നേരിട്ട് ചെവിക്കുള്ളലെത്തിയാലുള്ള സ്ഥിതി പറയണ്ടല്ലോ?
അടുത്തത് കണ്ണാണ്, കണ്ണില്‍ എന്തെങ്കിലും വീണാല്‍ കണ്ണുതിരുമാതെ ഉറക്കം വരാത്തവരറിയാന്‍, ഇത് അണുബാധയ്ക്കും കണ്ണില്‍ ക്ഷതം ഉണ്ടാവാനും ഇടയാക്കും. മറ്റുചിലര്‍ക്ക് എപ്പോഴും മുഖത്ത് തൊട്ടില്ലെങ്കില്‍ സമാധാനമുണ്ടാകില്ല. കൈകളിലെ അണുക്കളും എണ്ണമെഴുക്കുമൊക്കെ മുഖത്താവുകയും ഇത് മുഖക്കുരുവിന് വരെ കാരണമാകുകയും ചെയ്യും.
ഇനി ശ്രദ്ധിക്കേണ്ടത് മൂക്കിനെയാണ്. നേര്‍ത്ത ചര്‍മമുള്ള മൂക്കില്‍ വിരലുകളിടുന്നത് ക്ഷതം, മുറിവ് എന്നിവയ്ക്ക് കാരണമാകും. ഇത് അണുബാധയിലേക്ക് നയിക്കും. നഖം കടിക്കുന്നതും വെറുതെ വായില്‍ കയ്യിടുന്ന ശീലവും നല്ലതല്ല. ഇതും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.



Be the first to comment