പകലുമൊത്തം മടുപ്പ്, ഡോപ്പമിന്‍ വര്‍ധിപ്പിക്കാന്‍ മോര്‍ണിങ് ദിനചര്യ

ഉറക്കമുണർന്ന ഉടൻ തലയിണ സൈഡിലെ മൊബൈൽ ഫോണുകൾ തിരയുന്നവരാണ് നമ്മെല്ലാം. ഇത് സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദനം ആദ്യ ഘട്ടത്തിൽ വർധിക്കാനും കാലക്രമേണ കുറയ്ക്കാനും കാരണമാകും.

ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിൽക്കുന്നതിന് ഡോപ്പമിന്റെ ഉൽപാദനം വളരെ പ്രധാനമാണ്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഡോപ്പമിൻ സമ്മർദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനും സഹായിക്കും.

15 മിനിറ്റ് മോർണിങ് ദിനചര്യം

ഡോപ്പമിൻ ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് 15 മിനിറ്റ് മോർണിങ് ദിനചര്യ പിന്തുടരാം. അതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൊബൈൽ ഫോണുകൾ രാത്രി കിടക്കയിൽ സൈഡിൽ നിന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്ന ഒരു ദുശ്ശീലമാണ്.

ഉണര്‍ന്ന ശേഷം 15 മിനിറ്റ് സ്‌ക്രീന്‍ ഒഴിവാക്കാം. ഫോൺ സ്‌ക്രോള്‍ ചെയ്യുന്നതിന് പകരം, ഉണര്‍ന്ന ഉടന്‍ തന്നെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ബെഡ് വൃത്തിയാക്കുന്നതും തണുത്ത വെള്ളം മുഖത്തൊഴിക്കുന്നതും പല്ലുകൾ ബ്രഷ് ചെയ്യുന്നതു പോലുള്ള സിംപിൾ ദിനചര്യ നിങ്ങളുടെ തലച്ചോറിൽ നിന്ന് ഡോപ്പമിൻ പുറപ്പെടുവിക്കാൻ സഹായിക്കുകും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*