‘പല മെഡിക്കൽ കോളജുകളിലും ഡോക്ടർമാർ ഇല്ല, പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്’: ഡോ. ഹാരിസ് ചിറക്കൽ

സംസ്ഥാനത്തെ പല മെഡിക്കൽ കോളജുകളിലും സീനിയർ ഡോക്ടർമാരില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത് നല്ലതാണ്. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ കോളജുകൾ മാത്രം അല്ല വേണ്ടത്. ജില്ലാ, താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ട്രോമ കെയർ സെന്ററുകൾ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ നടത്തിയ ധർണയിലാണ് ഹാരിസ് ചിറക്കൽ ഇക്കാര്യം പറഞ്ഞത്.

പുതിയ മെഡിക്കൽ കോളേജുകൾ മാത്രം അല്ല ഡോക്ടർമാരും വേണം. നിലവിൽ ഉള്ള ഡോക്ടർമാരെ മാറ്റിടങ്ങളിലേക്ക് കൊണ്ട് പോകുകയാണ്. പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഒരു ഡോക്ടർക്കും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ, ഇവിടെ തട്ടിക്കൂട്ട് ഡോക്ടർമാരാക്കും കൂടുതൽ ഉണ്ടാവുക. തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങൾക്ക് ലഭിക്കുക.

ഇത് ഉണ്ടാകാൻ പാടില്ല ഈ സഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ കോളേജ് തുടങ്ങുമ്പോൾ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍നിന്നും ഡോക്ടർമാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഇന്ന് തട്ടിക്കൂട്ട് സംവിധാനം ഉണ്ടാക്കിയാൽ വരുന്ന പത്ത് വർഷം കഴിഞ്ഞാൽ ഇവിടെ തട്ടിക്കൂട്ട് ഡോക്ടർമാരായിരിക്കും കൂടുതലും ഉണ്ടാവുക. ജനങ്ങൾക്ക് തട്ടിക്കൂട്ട് ചികിത്സയായിരിക്കും ലഭിക്കുക.

ഇത് ഉണ്ടാകാൻ പാടില്ല ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത്‌നിന്ന് പഠിച്ച് വരുന്ന പല വിദ്യാർത്ഥികളുടെയും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവർക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിൾ എടുക്കാനോ അറിയില്ലെന്നാണ് മുതിർന്ന ഡോക്ടർമാർ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*