“കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണൻ കോടിപതിയാണ്”; സിപിഐഎമ്മിന് കുരുക്കായി DYFI തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ

സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദ്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. 

‘സിപിഐഎമ്മിൻ്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്പത്തിക പ്രശ്നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും.പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സിപിഐഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്‌സാണ് അവരൊക്കെ നടത്തുന്നത്.കെ കെ ആർ, സെവ്യർ, രാമചന്ദ്രൻ, എ സി മൊയ്‌ദീൻ ഒന്നും നിസാര ആളുകളല്ല.
ജില്ലയിലെ അത്ര വലിയ അപ്പർ ക്ലാസ്സ് ആളുകളുമായി ബന്ധങ്ങളാണ് എ സി മൊയ്‌ദീനുള്ളതെന്നും ശരത് പ്രസാദിൻ്റെ ശബ്ദ രേഖയിലുണ്ട്. സിപിഐഎം നടത്തറ ലോക്കൽ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് ശരത് പ്രസാദിൻ്റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*