
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. 2006-ൽ ചേർത്തല എസ്ഐ ആയിരുന്ന സമയത്തെ മർദന വിവരം വെളിപ്പെടുത്തി മുൻ സൈനികൻ രംഗത്തെത്തി. ഭാര്യയുടെയും മകൻ്റെയും മുന്നിൽ വെച്ച് മർദിച്ചെന്നാണ് വെളിപ്പെടുത്തൽ. ഈ പരാതിയിൽ, കോടതി മധു ബാബുവിനെ ശിക്ഷിച്ചിട്ടും വകുപ്പുതല നടപടി ഉണ്ടായില്ല.
കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി എംആർ മധുബാബു രംഗത്തുവന്നിരുന്നു. തനിക്കെതിരായ വാർത്തകൾ ആസൂത്രിതം. വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ. റിട്ടയർമെന്റിന് ശേഷം ഏമാന് ഇവന്റ് മാനേജ്മെൻ്റെ തുടങ്ങുകയാണ് പറ്റിയ പണിയെന്നുമാണ് പരിഹാസം. ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നുവെന്നും ഇനിയും അണിയറയിൽ ചിലരെ ഒരുക്കുന്നുണ്ടെന്നാണ് മധുബാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നു…ഇന്നും നാളെയുമായി രംഗത്ത് വരാൻ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും.. എന്തായാലും കലവൂരാൻ്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിലെത്തിയ്ക്കുന്ന കോർഡിനേറ്റർ ഏമാന് റിട്ടയർമെന്റിന് ശേഷം ഇവന്റ്-മാനേജ്‌മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി… എന്നാണ് എംആർ മധുബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
Be the first to comment